അബുദാബി: വാഹനം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്‍ത അവസ്ഥയില്‍ നിര്‍ത്തിയിട്ട് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇത്തരത്തില്‍ വാഹനം നിര്‍ത്തിയിട്ട ശേഷം പുറത്തിറങ്ങി ഷോപ്പിങിനും മറ്റും പോകുന്നത് നിയമ വിരുദ്ധമാണെന്ന് പോലീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.[www.malabarflash.com]
ബോധവത്കരണം ലക്ഷ്യമിട്ട് ഒരു വീഡിയോ ക്ലിപ്പും പോലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. വാഹനമുടമ ഷോപ്പിങിന് പോയി തിരികെ വരുന്നതിനകം കാര്‍ മോഷ്‍ടിക്കപ്പെടുന്നതാണ് വീഡിയോയിലുള്ളത്. ഇത്തരത്തില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്‍തിട്ട് പുറത്തുപോകുന്നതിന് 500 ദിര്‍ഹം പിഴ ഈടാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
0 Comments