NEWS UPDATE

6/recent/ticker-posts

സഹായമഭ്യർത്ഥിച്ചപ്പോൾ ആവശ്യപ്പെട്ടത് വൻതുക, കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥിനി പരീക്ഷയെഴുതാൻ നെട്ടോട്ടമോടിയപ്പോൾ രക്ഷകരായത് ഡിവൈഎഫ്ഐ

കോട്ടയം: ആപത്തിൽ കൈ പിടിച്ചുയർത്തുന്നവരുടെ കഥകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. ജീവിതത്തിൽ അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയവർക്ക് മാത്രമേ, അവർ അനുഭവിക്കേണ്ടി വന്ന വേദനയുടെ കയ‌്പ്പ് മനസിലാവുകയുള്ളൂ. കഴിഞ്ഞ ദിവസം കോട്ടയം പാലമറ്റവും അത്തരത്തിലൊരു സാഹചര്യത്തിന് സാക്ഷിയായി.[www.malabarflash.com]


കോവിഡ് പോസി‌റ്റീവ് ആയ വിദ്യാർത്ഥിനിയെ എസ്എസ്എൽസി പരീക്ഷ എഴുതാൻ കൊണ്ടു പൊയ്‌ക്കൊണ്ടിരുന്നത് അയൽവാസിയായ യുവാവായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹത്തിനും കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് പലരോടും പെൺകുട്ടിയും കുടുംബവും സഹായം അഭ്യർത്ഥിച്ചെങ്കിലും അവരെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു. ചിലർ വൻതുകയാണ് പ്രതിഫലമായി ചോദിച്ചത്. 

ഒടുവിൽ ഡിവൈഎഫ്ഐയിൽ പ്രവർത്തിക്കുന്ന രണ്ട് യുവാക്കളാണ് സഹായവുമായി എത്തിയത്. ഇവർ പെൺകുട്ടിയെ കാറിൽ പരീക്ഷയ‌്‌ക്ക് എത്തിക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്-

P. A. Binson ........................

സ്നേഹയാത്ര DYFI

ഇന്നലെ രാവിലെയാണ് മാടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രി. അലക്സാണ്ടർ പ്രാകുഴി വിളിക്കുന്നത്, പാലമറ്റത്തുനിന്നും കോവിഡ് +ve ആയ ഒരു വിദ്യാർത്ഥിക്ക് SSLC പരീക്ഷ എഴുതണം. കൊണ്ടുപോകാൻ ആരും തയാറാകുന്നില്ല, ചിലർ വലിയ പ്രതിഫലം ചോദിക്കുന്നു. കുട്ടിയും വീട്ടുകാരും നിരാശയിലാണ് എന്താ മാർഗം DYFI ക്ക് വളണ്ടിയർമാർ വല്ലോം ഉണ്ടോ? കുട്ടിയോട് തയാറായിക്കോളാൻ പറയു തീരുമാനം ഉണ്ടാക്കാം. ആരോടും ചോദിക്കാതെ തീരുമാനം ഉണ്ടാക്കാം എന്നുപറയാൻ എന്റെ സഖാക്കളെ എനിക്കു അത്രയ്ക്ക് വിശ്വാസമുണ്ടായിരുന്നു. DYFI മാടപ്പള്ളി മേഖല സെക്രട്ടറി വൈശാഖിനെയും പ്രസിഡന്റ്‌ മനേഷിനെയും വിളിച്ചു അവർ എന്റെ വിശ്വാസം തെറ്റിച്ചില്ല ഉടൻ തീരുമാനമാക്കി. പാലമറ്റത്തുനിന്നല്ലേ ഞങ്ങൾ തന്നെ ഏറ്റെടുത്തോളം എന്ന് അവിടുത്തെ സഖാക്കൾ. കാർ സജ്ജീകരിച്ചു, സഖാക്കൾ സുമിത്തും ശ്രീലാലും തയ്യാറായി. കുട്ടിയുമായി അവർ കുറുമ്പനാടം സ്കൂളിലേക്ക്, പരീക്ഷ തീരുംവരെ കാത്തിരുന്നു. വീട്ടിൽ തിരികെ എത്തിച്ചു. രക്ഷിതാക്കൾ കുറച്ചു പണവുമായി വന്നു. കാറിനു പെട്രോൾ അടിക്കു എന്ന് പറഞ്ഞു. സ്നേഹത്തോടെ അത് നിരസിച്ചു, ആവശ്യമെങ്കിൽ ഇനിയും വിളിക്കു..

Post a Comment

0 Comments