NEWS UPDATE

6/recent/ticker-posts

ഡോക്​ടർമാരായ അച്ഛനും മകനും കോവിഡ്​ ബാധിച്ച്​ മരിച്ചു

കല്യാൺ: ക്ലിനിക്​ ഉടമകളും ഡോക്​ടർമാരുമായ അച്ഛനും മകനും കോവിഡ്​ ബാധിച്ച്​ മരിച്ചു. മഹാരാഷ്​ട്രയിലെ കല്യാണിൽനിന്നാണ്​ ഈ ദുരന്തവാർത്ത​. ഡോ. നാഗേന്ദ്ര മിശ്ര (58), മകൻ ഡോ. സൂരജ് മിശ്ര (28) എന്നിവരാണ്​ മരിച്ചത്​.[www.malabarflash.com]


നാഗേന്ദ്രയുടെ ജന്മദിനമായ വെള്ളിയാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്​ ഇരുവരും മരണത്തിന്​ കീഴടങ്ങിയത്​. കോവിഡ്​ രോഗികളെയടക്കം ചികിത്സിച്ചിരുന്ന ഇവർ വാക്​സിൻ സ്വീകരിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്​തതയില്ല.

കോവിഡിന്‍റെ രണ്ടാംവരവിൽ പകച്ചു നിൽക്കുന്ന മഹാരാഷ്​ട്രയിൽ ഗുരുതര രോഗികൾക്ക്​ പോലും ആശുപത്രിയിൽ കിടക്കകൾ ലഭ്യമല്ലാത്ത അവസ്​ഥയാണ്​. രോഗം മുർച്ഛിച്ച ഡോ. നാഗേന്ദ്രയെ താനെയിലെ വേദാന്ത് ആശുപത്രിയിലും മകൻ സൂരജിനെ​ ഗോരേഗാവിലെ സ്വകാര്യ ആശുപത്രിയിലുമാണ്​ പ്രവേശിപ്പിച്ചത്​. ഇവരുടെ കുടുംബാംഗങ്ങൾ മുഴുവൻ കോവിഡ്​ ബാധിതരാണ്​. ഗുരുതരാവസ്ഥയിലായ നാഗേന്ദ്ര മിശ്രയുടെ ഭാര്യ വസായിയിലെ ആശുപത്രിയിലാണുള്ളത്​.

Post a Comment

0 Comments