NEWS UPDATE

6/recent/ticker-posts

നാടക-സിനിമാ പ്രവര്‍ത്തകന്‍ വേണു മാങ്ങാട് അന്തരിച്ചു

ഉദുമ: സിനിമ, നാടക പ്രവര്‍ത്തകന്‍ വേണു മാങ്ങാട് (48) നിര്യാതനായി. സിനിമയിലും നിരവധി അമേച്വര്‍ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.[www.malabarflash.com]

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. മലയാളം, തമിഴ് സിനിമയിലും നിരവധി അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചു. മികച്ച നാടക നടനായി നിരവധി തവണ അംഗീകാരം ലഭിച്ചിട്ടുണ്ട്. നാടക പ്രവര്‍ത്തകരുടെ കൂട്ടായമയായ നാട്ടകിന്റെ കാസര്‍കോട് മേഖല എക്‌സിക്യൂട്ടീവ് അംഗമാണ്.

ചെറിയ മാങ്ങാട്ടെ പരേതനായ ചേവരി കുമാരന്‍ നായരുടെയും മേലത്ത് ലക്ഷ്മിയമ്മയുടെയും (സി.പി.എം മാങ്ങാട് ഒന്ന് ബ്രാഞ്ചംഗം) മകനാണ്. ഭാര്യ: പി. സുകുമാരി (വനിത സംഭരക്ഷണ ഓഫീസ്, കാസര്‍കോട്). സഹോദരങ്ങള്‍: ഗീത കുട്ടി (കൊട്ടോടി), ശശികുമാര്‍ (മാങ്ങാട്), സുമകുട്ടി (പെരുമ്പള).

Post a Comment

0 Comments