NEWS UPDATE

6/recent/ticker-posts

കോവിഡ്​ ബാധിച്ച് മരിച്ച പ്രതിശ്രുത വരന്​ വിവാഹദിവസം സംസ്​കാരം

മംഗളൂരു: കോവിഡ്​ മഹാമാരിയുടെ വേദനിപ്പിക്കുന്ന ഓർമയായി പ്രൃഥ്വിരാജ്​ എന്ന യുവാവിന്റെ ജീവിതം. 32 കാരനായ പ്രൃഥ്വിരാജിന്‍റെ ജീവൻ കോവിഡ്​ കവർന്നതോടെ മുൻനിശ്ചയിച്ച വിവാഹ ദിവസം സംസ്​കാരം നടത്തേണ്ടി വരികയായിരുന്നു.[www.malabarflash.com]

ചിക്കമകളൂരു കൊപ്പയിലെ ദേവരകുടിഗെ വില്ലേജ്​ സ്വദേശിയായ കെ. പ്രൃഥ്വിരാജ്​ 10 ദിവസം മുമ്പാണ്​ ബംഗളൂരുവിൽനിന്ന്​ മടങ്ങിയെത്തിയത്​. വ്യാഴാഴ്​ചയായിരുന്നു യുവാവിന്റെ വിവാഹം നിശ്​ചയിച്ചിരുന്നത്​.

എന്നാൽ, കോവിഡ്​ ബാധിതനായി ആരോഗ്യ സ്​ഥിതി വഷളായ യുവാവിനെ മക്​ഗൻ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ഫലം കണ്ടില്ല. ബുധനാഴ്​ച ഇയാൾ മരിച്ചു.

പ്രതിശ്രുത വരന്റെ അപ്രതീക്ഷിത മരണം ​ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചു. ഒടുവിൽ വിവാഹം നിശ്​ചയിച്ച വ്യാഴാഴ്​ച തന്നെ കോവിഡ്​ മാനദണ്​ഡങ്ങൾ പ്രകാരം യുവാവിനെ സംസ്​കരിക്കുകയായിരുന്നു.

Post a Comment

0 Comments