ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയിലും നാടിനായി തന്നാലാകുന്ന കരുതൽ നൽകുന്ന സുബൈദയാണ് വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ വീണ്ടും താരമായത്. തന്റെ ജീവിതോപാധിയായ ആടിനെ വിറ്റതിന്റെ ഓഹരി വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയതാണ് സുബൈദ വീണ്ടും ജനശ്രദ്ധയിൽ വരാൻ കാരണം.
5000 രൂപയാണ് ഇത്തവണ നൽകിയത്. കഴിഞ്ഞവർഷം കോവിഡ് പിടിമുറുക്കിത്തുടങ്ങിയപ്പോൾ പ്രാരബ്ധങ്ങൾ മറന്ന്, ആടിനെ വിറ്റുകിട്ടിയ തുകയിൽനിന്ന് 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അവർ നൽകി. അന്ന് ഏറെ വാർത്തയായ ആ ദാനത്തിന് പിറകെ അഞ്ച് ആടുകൾ സമ്മാനമായി ലഭിച്ചു.
ഇത്തവണയും ജില്ല കലക്ടര്‍ ബി. അബ്ദുല്‍ നാസറിന് അവർ പണം നേരിട്ട് കൈമാറി. ബാക്കി വന്ന തുകയില്‍നിന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന 30 കുടുംബങ്ങള്‍ക്ക് അഞ്ചുകിലോ വീതം അരിയും സാമ്പത്തികസഹായവും നല്‍കുമെന്ന് സുബൈദ അറിയിച്ചു.
സംസ്ഥാനത്തെ വാക്‌സിന്‍ക്ഷാമം സംബന്ധിച്ച വാര്‍ത്ത കേള്‍ക്കാനിടയായതാണ് തുക നല്‍കാന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് സുബൈദ പറഞ്ഞു. പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തുകയാണ് അവർ.
സംസ്ഥാനത്തെ വാക്‌സിന്‍ക്ഷാമം സംബന്ധിച്ച വാര്‍ത്ത കേള്‍ക്കാനിടയായതാണ് തുക നല്‍കാന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് സുബൈദ പറഞ്ഞു. പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തുകയാണ് അവർ.
ഹൃദ്രോഗിയായ ഭര്‍ത്താവ് അബ്ദുല്‍ സലാമിനും സഹോദരനുമൊപ്പം ചായക്കടയില്‍നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം ജീവിതം തള്ളിനീക്കുന്നത്.
0 Comments