തുണിസഞ്ചിയിൽ പൊതിഞ്ഞു ട്രോളിയിൽ ഉപേക്ഷിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമായിരുന്നു സഞ്ചിയിൽ ഉണ്ടായിരുന്നത്. ട്രോളി വൃത്തിയാക്കുന്നതിനിടെ മാളിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, ട്രോളി അവസാനം ഉപയോഗിച്ചയാളെ കണ്ടെത്തി. മുണ്ടും ഷര്‍ട്ടും ധരിച്ച അറുപതിന് മുകളിൽ പ്രായമുള്ള മധ്യവയസ്കനാണിയാള്‍. ഇയാളെത്തിയ കാറും തിരിച്ചറിഞ്ഞു. കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഭാര്യയുടെ പെരുമ്പാവൂരിലെ വിലാസത്തിലാണ് . എന്നാല്‍ താമസം ആലുവയിലാണെന്ന് കണ്ടെത്തി.

ഉപയോഗ ശൂന്യമായ തോക്കാണിതെന്നാണ് പ്രാഥമിക നിഗമനം. തോക്കും വെടിയുണ്ടകളും ബാലസ്റ്റിക് പരിശോധനയ്ക്ക് അയച്ചു. സാമ്പത്തിക സംവരണം സംബന്ധിച്ചും വിവിധ രാഷ്ട്രീയ നേതാക്കളെ പരാമര്‍ശിച്ചുമുള്ള ഒരു കത്തും പൊതിയിലുണ്ടായിരുന്നു. എന്നാല്‍ പരസ്പര ബന്ധമില്ലാത്ത രീതിയിലാണ് എഴുത്തുകളെന്ന് പോലീസ് പറഞ്ഞു.
0 Comments