തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. അന്തര്‍ സംസ്ഥാന മോഷ്ടാവ് ബിഹാര്‍ സ്വദേശി ഇര്‍ഫാനാണ് കവര്‍ച്ച നടത്തിയതെന്ന് വ്യക്തമായി.[www.malabarflash.com]
ആന്ധ്രാ പോലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്. റോബിന്‍ഹുഡ് എന്ന പേരിലാണ് ബിഹാറില്‍ പ്രതി അറിയപ്പെടുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ഏപ്രില്‍ 14-നാണ് ഭീമ ജൂവലറി ഉടമ ഡോ. ഗോവിന്ദന്റെ കവടിയാറിലെ വീട്ടില്‍ മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയുമാണ് മോഷണം പോയത്.
മോഷ്ടാവിന്റെ ചിത്രം രണ്ടു ദിവസം മുമ്പ് പോലീസ് പുറത്തുവിട്ടിരുന്നു. വീട്ടിലെ സിസിടിവി ക്യാമറകളില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടിരുന്നത്.
0 Comments