ജക്കാർത്ത: കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയെ തുടർന്ന് ഇന്തോനേഷ്യയിൽ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും നൂറിലേറെ പേർ മരിച്ചു. നാൽപ്പതിലധികം പേരെ കാണാതായി. മേഖലകളിൽ സൈന്യത്തിന്റെ രക്ഷാപ്രവർത്തനം തുടരുകയാണ്.[www.malabarflash.com]
തിങ്കളാഴ്ച രാത്രി ലാമൻലെ ഗ്രാമത്തിൽ കുന്നിടിഞ്ഞ് നിരവധി വീടുകൾ മണ്ണിനടിയിലായി. രക്ഷാപ്രവർത്തകർ ഇവിടെ നിന്ന് മാത്രം 40 ഓളം മൃതദേഹങ്ങൾ കണ്ടെത്തിയതായി ദുരന്ത നിവാരണ സേന വകുപ്പ് പറഞ്ഞു. പല ദ്വീപുകളിലും വ്യാപകമായ പ്രളയക്കെടുതികൾ ഉണ്ടായതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
പ്രളയക്കെടുതിയിൽ കിഴക്കൻ പ്രദേശങ്ങളിലടക്കം ആയിരത്തിലധികം കെട്ടിടങ്ങൾ വെള്ളത്തിലായി. റോഡുകൾ തകർന്നതും വൈദ്യുതി ബന്ധം മുറിഞ്ഞതും രക്ഷപ്രവർത്തനത്തെ തടസമാകുന്നുണ്ട്.
0 Comments