മർകസിൽ നിന്നും ഓൺലൈൻ വഴി സംഘടിപ്പിച്ച ബദർ അനുസ്മരണ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുപാട് വെല്ലുവിളികൾ ഉണ്ടായിട്ടും പ്രാർത്ഥനയും അചഞ്ചലമായ വിശ്വാസവും ഉള്ളതിനാൽ ബദറിൽ സന്തോഷകരമായ വിജയം കൈവരിക്കാൻ മുസ്‌ലിംകൾക്കായി. ക്ഷമയോടെയും സൗമ്യതയോടെയും ജീവിക്കുകയും പെരുമാറുകയും ചെയ്യാൻ എല്ലാ വിശ്വാസികളും ശീലിക്കണം. മുഹമ്മദ് നബി (സ്വ)യുടെയും ബദറിൽ പങ്കെടുത്ത അനുചരരുടെയും ചരിത്രം മാതൃകയാക്കണം. കോവിഡ് മഹാമാരി വീണ്ടും ശക്തമായ ഈ സമയത്ത് സർക്കാർ നിർദേശിക്കുന്ന ഏല്ലാ മുൻകരുതലുകളും സ്വീകരിക്കാനും, ഈ പുണ്യമാസത്തിൽ നിരന്തരം പ്രാർത്ഥനാനിരതരാകാനും വിശ്വാസികൾ വളരെ ശ്രദ്ധിക്കണമെന്നും കാന്തപുരം പറഞ്ഞു.
സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. സി മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർത്ഥന നിർവ്വഹിച്ചു. സി.പി ഉബൈദുല്ല സഖാഫി സ്വാഗതവും ഉസ്മാൻ സഖാഫി വേങ്ങര നന്ദിയും പറഞ്ഞു.

0 Comments