മണ്ണാർക്കാട്: കാരാക്കുറുശ്ശിയിൽ അമ്മയെയും മകളെയും വെട്ടിക്കൊന്ന കേസിൽ പ്രതികളെ ജില്ല സ്പെഷൽ കോടതി അഞ്ച് ജീവപര്യന്തത്തിനും ഏഴുവർഷം തടവിനും 50,000 രൂപ പിഴയും വിധിച്ചു.[www.malabarflash.com]
ഷാപ്പുംകുന്നിലെ പരേതനായ കുത്തനിൽ പങ്ങന്റെ ഭാര്യ കല്യാണി (65), മകൾ ലീല (35) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ഇവരുടെ വീട്ടിൽ ജോലിക്ക് നിന്ന കാരാകുറുശ്ശി പുല്ലക്കോടൻ സുരേഷ് (30), കാരാകുറുശ്ശി വെറുക്കാട്ടിൽ അയ്യപ്പൻകുട്ടി (33) എന്നിവർക്ക് സ്പെഷൽ കോടതി ജഡ്ജി കെ.എസ്. മധു ശിക്ഷ വിധിച്ചത്.
കൊലപാതകത്തിനും വെവ്വേറെ ഇരട്ട ജീവപര്യന്തവും അതിക്രമിച്ച് കയറിയതിന് ജീവപര്യന്തവും തെളിവ് നശിപ്പിക്കലിന് ഏഴുവർഷം തടവുമാണ് വിധിച്ചത്.
ഓരോ കേസിലും 25,000 രൂപ പിഴയടക്കണം. 2009 ജനുവരി അഞ്ചിനാണ് സംഭവം. സംഭവം അപൂർവം കേസായി പരിഗണിച്ചാണ് കോടതി അത്യപൂർവ ശിക്ഷ വിധിച്ചത്.
0 Comments