NEWS UPDATE

6/recent/ticker-posts

റോഡ് ഷോയ്ക്കിടെ വണ്ടിയിൽ നിന്ന് താഴേക്ക് വീണു, കാരാട്ട് റസാഖ് എംഎൽഎയ്ക്ക് പരിക്ക്

കോഴിക്കോട്: കൊടുവള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖ് എംഎൽഎ റോഡ് ഷോയ്ക്കിടെ വാഹനത്തിൽ നിന്ന് താഴേക്ക് വീണു. കട്ടിപ്പാറ പഞ്ചായത്തിലെ കിരഞ്ചോലയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്.[www.malabarflash.com]


മുഖത്തും നെറ്റിക്കും പരുക്കേറ്റ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പില്‍ റോഡ് ഷോ നടത്തുന്നതിനിടെ സെല്‍ഫി എടുക്കാന്‍ കുട്ടികള്‍ വാഹനത്തില്‍ കയറിയിരുന്നു. ഇത് അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം.

വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.

Post a Comment

0 Comments