അടൂരിൽ നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ രോഗിയെ ഇറക്കി തിരികെ വരികയായിരുന്ന ആംബുലൻസിൽ തിരുവനന്തപുരം - ആലുവ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.
തിരക്കു കുറഞ്ഞ റോഡിൽ അമിത വേഗത്തിൽ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്പോഴാണ് ആംബുലൻസിൽ ഇടിച്ചത്. ആംബുലൻസ് ഡ്രൈവർ ബസ് വരുന്നതു കണ്ട് റോഡരികിലേക്ക് പരമാവധി ഒതുക്കിയെങ്കിലും ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
നാട്ടുകാരുടെയും പോലീസിന്റെയും അഗ്നി രക്ഷാ സേനയുടെയും ഏറെ നേരത്തേ പരിശ്രമത്തിലാണ് ബെൻസണെ പുറത്തെടുത്തത്.കെഎസ്ആർടിസി ഡ്രൈവർ ആലുവ സ്വദേശി മുനീറിനെ അടൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
0 Comments