NEWS UPDATE

6/recent/ticker-posts

കാക്കി കുപ്പായത്തിനുള്ളിലെ കലാകാരന്മാർ വേറെ ലെവലാ- കേരള പോലീസിന്‍റെ 'എൻജായ്​ എൻചാമി' പാരഡി വൈറൽ


തിരുവനന്തപുരം: തമിഴ്​ റാപ്പർ അറിവും ഗായിക ഥീയും വൈറലാക്കിയ 'എൻജായ്​ എൻചാമി' പാട്ട്​ കോവിഡ്​ ബോധവത്​കരണത്തിന്​ ഉപയോഗിച്ച്​ കേരള പോലീസ്​. 'കുക്കൂ കുക്കു' എന്ന്​ തുടങ്ങുന്ന ഗാനത്തിന്‍റെ ഈണത്തിനൊപ്പിച്ച്​ കോവിഡ്​ ബോധവത്​കരണ വരികളൊരുക്കിയും നൃത്തച്ചുവടുകൾ വെച്ചും കേരള പോലീസ്​ പുറത്തിറക്കിയ വിഡിയോ വൈറലാണിപ്പോൾ.[www.malabarflash.com]

കേരള സ്​റ്റേറ്റ്​ പോലീസ്​ മീഡിയ സെന്‍ററിന്‍റെ ഫേസ്​ബുക്ക്​ പേജിലാണ്​ വിഡിയോ റിലീസ്​ ചെയ്​തത്​. 

മാസ്​ക്​ ധരിക്കുന്നതിന്‍റെയും സാമുഹിക അകലം പാലിക്കുന്നതിന്‍റെയും പ്രാധാന്യവും എപ്പോളും സാനിറ്റൈസർ കരുതേണ്ടതിന്‍റെ ആവശ്യകതയും വാക്​സിൻ സ്വീകരിക്കേണ്ടതിന്‍റെ അനിവാര്യതയുമൊക്കെ പാട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. 

സ്​റ്റേറ്റ്​ പോലീസ്​ മീഡിയ സെന്‍റർ ഡെപ്യൂട്ടി ഡയറക്​ടർ വി.പി. പ്രമോദ്​ കുമാർ ആണ്​ വിഡിയോ സംവിധാനം ചെയ്​തിരിക്കുന്നത്​.
പാ​ട്ടെഴുതിയിരിക്കുന്നത്​ ആദിത്യ എസ്​. നായർ, രജീഷ്​ലാൽ വംശ എന്നിവർ ചേർന്നാണ്​. നഹൂം എ​ബ്രഹാം, നിള ജോസഫ്​ എന്നിവരാണ്​ ആലാപനം. 

നൃത്ത സംവിധാനം പ്രണവ്​ പ്രാൺ, പാർവതി പ്രാൺ എന്നിവരാണ്​. പൊലീസുകാരായ ജിനു തോമസ്​, ഐശ്വര്യ സാബു, ക്രിസ്റ്റി ജേക്കബ്​, ഇന്ത്യ നെൽസൻ, വി.ജെ. ജയലക്ഷ്​മി, റോസ്​മേരി സാജൻ, കെ. ഷൈൻ റോസ്, എസ്​. അഖിൽജിത്ത്, ആർ.എസ്​. പ്രദീപ്​കുമാർ എന്നിവരാണ്​ വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്​.

Post a Comment

0 Comments