അവധി കഴിഞ്ഞു തിരിച്ചു വരുന്നതിനു വേണ്ടി നേപ്പാളില്‍ എത്തിയതായിരുന്നു. അവിടെ വെച്ച് ന്യൂമോണിയ അസുഖബാധിതനാവുകയും ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച കാട്മണ്ഡു മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിയോടെ സ്ഥിതി മോശമാവുകയും മരിക്കുകയും ചെയ്തു.
വടക്കൻ സൗദിയിൽ ജോർദാനോട് ചേർന്ന അതിർത്തി പട്ടണമായ തുറൈഫിൽ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. തുറൈഫില്‍ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളിൽ ഇദ്ദേഹം പങ്കാളിയായിരുന്നു.
നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകുന്നവര്‍ക്കായി ഇന്ത്യൻ എംബസിയിൽ നിന്നും എന്‍.ഒ.സി ലഭ്യമാക്കാന്‍ നടത്തിയ ശ്രമങ്ങളിൽ ഇദ്ദേഹം പങ്കാളിയായിരുന്നു.
ഭാര്യ: ഷാനി. മാതാപിതാക്കളും ഒരു സഹോദരനുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു.
0 Comments