ഇരുവർക്കുമെതിരെ സമർപ്പിച്ച ഹരജിയും തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി തള്ളി. പദ്ധതി നടത്തിപ്പിലെ പോരായ്മകൾ കണ്ടെങ്കിലും അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നില്ല. അതിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കും ക്ലീൻചിറ്റ് നൽകിയത്.
ക്ലീൻചിറ്റ് റിപ്പോർട്ടിനെതിരെ പരാതിക്കാരൻ ആക്ഷേപം ഫയൽ ചെയ്തിരുന്നു. എ.ജി റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നെന്നും ചൂണ്ടിക്കാട്ടി. അതിെൻറ അടിസ്ഥാനത്തിൽ സി.എ.ജി റിപ്പോർട്ടിന്റെ പകർപ്പ് വിളിച്ചുവരുത്തി വിജിലൻസ് കോടതി പരിശോധിച്ചു.
അഴിമതിയില്ലെന്ന വിജിലൻസ് നിഗമനത്തിന് സമാനമായിരുന്നു സി.എ.ജിയുടെയും കണ്ടെത്തൽ. കാരുണ്യ പദ്ധതിയിലൂടെ സർക്കാറിന് കോടികളുടെ വരുമാനം ലഭിെച്ചങ്കിലും രോഗികൾക്ക് പ്രയോജനം ലഭിച്ചിെല്ലന്നായിരുന്നു ഹരജിയിലെ പ്രധാന ആരോപണം.
0 Comments