ബംഗളൂരു: കോവിഡ് കേസുകൾ ഉയരുന്നതിെൻറ പശ്ചാത്തലത്തിൽ കുടകിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ ജില്ല ഭരണകൂടം തീരുമാനിച്ചു. ഏപ്രിൽ 20 വരെ കുടകിലെ രാജ സിംഹാസനം ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിടാൻ നിർദേശിച്ചാണ് ജില്ല ഡെപ്യൂട്ടി കമീഷണർ ചാരുലത സോമൾ ഉത്തരവിറക്കിയത്.[www.malabarflash.com]
മറ്റു സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ കൂടുതൽ വിനോദ സഞ്ചാരികൾ കുടകിലേക്ക് എത്തുന്നുണ്ട്. കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന ബംഗളൂരുവിൽനിന്ന് നിരവധി പേരാണ് ഇവിടെയെത്തുന്നത്.
കുടകിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുമെങ്കിലും റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോം സ്റ്റേകൾ എന്നിവ തുറന്നുപ്രവർത്തിക്കും.
കേരളത്തിൽനിന്ന് എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും ഇതുസംബന്ധിച്ച പരിശോധന കർശനമാക്കാനും നിർദേശിച്ചിട്ടുണ്ട്.
0 Comments