കൊല്ലം: ഓയൂരിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി. ആറ്റൂർകോണം സ്വദേശി ഹാഷിം (56) ആണ് മരിച്ചത്. കൊലപാതകത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
മാർച്ച് 30 മുതൽ ഹാഷിമിനെ കാണാനില്ലായിരുന്നു. ബന്ധുവീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നുവെന്നാണ് വിവരം. ബന്ധുവായ ഷറഫുദ്ദീൻ, നിസാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മദ്യം നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം കൊടുവാളുപയോഗിച്ച് വെട്ടികൊലപ്പെടുത്തി കുഴിച്ച് മൂടുകയായിരുന്നു. ഗൾഫിൽവെച്ച് കടം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
0 Comments