NEWS UPDATE

6/recent/ticker-posts

കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരേ കല്ലേറ്, ചില്ല് തകര്‍ത്തു; അക്രമം കളക്ടറേറ്റ് വളപ്പില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടർ എസ് സാംബശിവറാവുവിന്റെ കാറിന് നേരെ കല്ലേറ്. കോഴിക്കോട്ടെ കളക്ടറേറ്റ് വളപ്പിൽ വെച്ചാണ് ഒരാൾ കാറിന് നേരെ കല്ലെറിഞ്ഞത്. കാറിന്റെ മുൻ ഭാഗത്തെ ചില്ല് ഏകദേശം പൂർണമായി തകർന്ന നിലയിലാണ്. ഈ സമയത്ത് കളക്ടർ കാറിലുണ്ടായിരുന്നില്ല.[www.malabarflash.com]


കല്ലെറിഞ്ഞയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് കല്ലെറിഞ്ഞതെന്നാണ് പോലീസിന്റെ ആദ്യ പ്രതികരണം. 

കല്ലേറിന് ശേഷം ഇയാൾ മാവോയിസ്റ്റ് അനൂകൂല മുദ്രാവാക്യം വിളിച്ചെന്നും മാവോയിസ്റ്റ് ബന്ധമുള്ളയാളാണെന്നുമുള്ള നിലയിൽ അഭ്യൂഹങ്ങളുയർന്നെങ്കിലും ഇക്കാര്യത്തിലും വ്യക്തതയില്ല.

Post a Comment

0 Comments