NEWS UPDATE

6/recent/ticker-posts

ബ​ന്ധു​നി​യ​മ​നത്തിലെ ലോകായുക്ത വിധി റദ്ദാക്കണമെന്ന ജലീലിൻെറ ഹരജി തള്ളി

കൊച്ചി: ബ​ന്ധു​നി​യ​മ​ന​ത്തി​ലെ ലോകായുക്ത വിധി റദ്ദാക്കണമെന്ന മുൻ മന്ത്രി കെ.ടി. ജലീലിെൻറ ഹരജി ഹൈകോടതി തള്ളി. ലോകായുക്ത ഉത്തരവിൽ അപകാതയില്ലെന്ന് വ്യക്തമാക്കിയ ഹൈകോടതി ഹരജി ഫയലിൽ സ്വീകരിക്കാതെയാണ് തള്ളിയത്.[www.malabarflash.com]

മന്ത്രിപദത്തിൽ തുടരാനാവില്ലെന്ന നിർദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.ബ​ന്ധു​നി​യ​മ​ന​ത്തി​ൽ കെ.​ടി. ജ​ലീ​ൽ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​വും ന​ട​ത്തി​യെ​ന്നായിരുന്നു ലോ​കാ​യു​ക്ത വിധിച്ചത്. 

മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ കെ.​ടി. ജ​ലീ​​ലി​ന്‍റെ പ്ര​വൃ​ത്തി ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല. ജ​ലീ​ൽ മ​ന്ത്രി​സ്​​ഥാ​ന​ത്ത്​ തു​ട​രാ​ൻ യോ​ഗ്യ​ന​ല്ലെ​ന്നുമായിരുന്നു ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ സി​റി​യ​ക് തോ​മ​സ്, ഉ​പ​ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ ഹാ​റൂ​ൺ അ​ൽ റ​ഷീ​ദ്​ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച്​ വി​ധി​ച്ചത്.

Post a Comment

0 Comments