ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള എല്ലാ വിമാനങ്ങള്‍ക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നേരത്തെ തന്നെ ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തില്‍ യാത്രാ വിലക്കുണ്ടായിരുന്നെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍, ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു.

വന്ദേ ഭാരത് വിമാനങ്ങളുടെ മടക്കയാത്രയില്‍ ഇവര്‍ക്ക് കുവൈത്തിലേക്ക് വരാന്‍ സാധിച്ചിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തോടെ ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണിപ്പോള്‍.
ഇന്ത്യക്ക് പുറത്ത്, മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ച ശേഷമേ ഇനി കുവൈത്തിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളൂ. കുവൈത്ത് സ്വദേശികള്‍, സ്വദേശികളുടെ അടുത്ത ബന്ധുക്കള്‍ (ഭാര്യ, ഭര്‍ത്താവ്, മക്കള്‍), സ്വദേശികളുടെ വീട്ടുജോലിക്കാര്‍ എന്നിവര്‍ക്ക് മാത്രമാണ് പുതിയ തീരുമാനത്തില്‍ ഇളവുള്ളത്.
0 Comments