NEWS UPDATE

6/recent/ticker-posts

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച മൂന്നരക്കോടി തട്ടിയതിന്​ പിന്നിൽ തൃശൂരിലെ നേതാക്കൾ

തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച മൂ​ന്ന​ര​ക്കോ​ടി രൂ​പ വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ തൃ​ശൂ​രി​ൽ​നി​ന്നു​ള്ള ര​ണ്ട് നേ​താ​ക്ക​ളാ​ണെ​ന്നും പോലീ​സി​ന് വി​വ​രം ല​ഭി​ച്ചു.[www.malabarflash.com]

ത​ട്ടി​പ്പ് നാ​ട​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത് തൃ​ശൂ​രി​ലെ പാ​ർ​ട്ടി ഓ​ഫി​സി​ലാ​ണെ​ന്നാ​ണ്​ സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ക്കാ​ൻ ദേ​ശീ​യ പാ​ർ​ട്ടി എ​ത്തി​ച്ച രേ​ഖ​ക​ളി​ല്ലാ​ത്ത മൂ​ന്ന​ര​ക്കോ​ടി​യാ​ണ് പാ​ർ​ട്ടി നേ​താ​ക്ക​ൾ ത​ന്നെ വാ​ഹ​നാ​പ​ക​ട നാ​ട​ക​മു​ണ്ടാ​ക്കി ത​ട്ടി​യ​ത്. ഈ ​മാ​സം മൂ​ന്നി​ന് രാ​വി​ലെ കൊ​ട​ക​ര​യി​ലാ​യി​രു​ന്നു സം​ഭ​വം.

ക​ള്ള​പ്പ​ണം ക​ട​ത്തു​ക​യാ​യി​രു​ന്ന കാ​റി​ൽ മ​റ്റൊ​രു കാ​റി​ടി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​ചാ​ര​ണ​ത്തിന്റെ അ​വ​സാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​യി എ​ത്തി​ച്ച​താ​യി​രു​ന്നു പ​ണം. ക​ർ​ണാ​ട​ക​യി​ൽ നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള തു​ക കൊ​ടു​ത്ത​യ​ച്ച​ത്. ഇ​ത് കോ​ഴി​ക്കോ​ട് വെ​ച്ചാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്കാ​യി വീ​തി​ച്ച​ത്.

Post a Comment

0 Comments