ശനിയാഴ്ച രാവിലെ തൂണേരി പട്ടാണിയിലാണ് അപകടം. അറ്റകുറ്റപ്പണിക്കിടെ എൽ.ടി ലൈൻ ശരീരത്തിലേക്ക് പൊട്ടി വീണു ഷോക്കേൽക്കുകയായിരുന്നു. സഹപ്രവർത്തകർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം വടകര ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
പരേതരായ കുഞ്ഞിരാമന്റെയും നാരായണിയുടെയും മകനാണ്.
ഭാര്യ: അനുപമ. മക്കൾ: അഷ്വിൻ, ആൽവിൻ.
സഹോദരങ്ങൾ: സുരേഷ് ബാബു, രാജലക്ഷ്മി, പുഷ്പലത, സാവിത്രി, ജമുന, ജിഷ, ഷൈജി.
0 Comments