ഹരജി ഏപ്രില്‍ 5നു കോടതി പരിഗണിക്കും. പ്രാസിക്യൂഷന്‍ അനാവശ്യമായി വിചാരണ വൈകിപ്പിക്കുകയാണെന്നും താന്‍ ബംഗളുരുവില്‍ തങ്ങാതെ തന്നെ ഇനി വിചാരണ നടപടികള്‍ തുടരാമെന്നും ഹരജിയില്‍ പറഞ്ഞിട്ടുണ്ട്.
ബെംഗളൂരു സ്ഫോടന കേസിന്റെ വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് 2014 നവംബര്‍ 14 ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമക്കായിരുന്നതാണ്. എന്നാല്‍ ആറ് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയായിട്ടില്ല. വിചാരണ കോടതിയിലെ പഴയ ജഡ്ജി സ്ഥലംമാറി പോയതിനുശേഷം പുതിയ ജഡ്ജിയെ നിയമിച്ചിട്ടില്ല.
നിലവില്‍ വിചാരണ നടപടികള്‍ ഒച്ച് ഇഴയുന്ന വേഗത്തിലാണ് പോകുന്നതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ മഅദനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
0 Comments