ഭോപ്പാല്‍: കോവിഡിനെ പ്രതിരോധിക്കാന്‍ ഇന്‍ഡോര്‍ എയര്‍പ്പോര്‍ട്ടില്‍ പൂജ നടത്തി മധ്യപ്രദേശ് ടൂറിസം സാംസ്‌കാരിക മന്ത്രി ഉഷാ താക്കൂര്‍. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക്ക് പോലും ധരിക്കാതെയായിരുന്നു മന്ത്രിയുടെ വിചിത്ര നടപടി.[www.malabarflash.com]
വിമാനത്താവളത്തിലെ ദേവി അഹല്യ ബായ് ഹോള്‍ക്കറുടെ പ്രതിമയ്ക്ക് മുമ്പിലായിരുന്നു മന്ത്രിയുടെ പൂജ. പൂജയില്‍ എയര്‍പോര്‍ട്ട് ഡയറക്ടറും മന്ത്രിയുടെ മറ്റ് സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. മാസ്‌ക് ധരിക്കാതെ പൂജയില്‍ പാടിയും കയ്യടിച്ചും പങ്കെടുക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്.
പൊതുവെ മാസ്‌ക്ക് ധരിക്കാതെയാണ് ഉഷാ താക്കുറിനെ കണാറുള്ളതെന്ന വിമര്‍ശനവും മന്ത്രിക്കെതിരെ ഉയരുന്നുണ്ട്. എന്തുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തത് എന്ന് ചോദിച്ചപ്പോള്‍ താന്‍ എന്നും പൂജ നടത്തുന്നുണ്ടെന്നും ദിവസവും ഹനുമാന്‍ ചാലിസ പാരായണം നടത്താറുണ്ടെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. എന്‍ഡിടിവിയോടായിരുന്നു അവരുടെ പ്രതികരണം.
ചാണകം കത്തിച്ചുകൊണ്ട് 12 മണിക്കൂറോളം വീട് അണുവിമുക്തമാക്കാമെന്ന പ്രസ്താവനയുമായി ഉഷ താക്കുര്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. കൊറോണ വൈറസിനെ തുരത്തുന്നതിനായി ഗോ കൊറോണ, ഗോ കൊറോണ എന്ന കേന്ദ്ര മന്ത്രി രാംദാസ് ആത്തേവാലെയുടെ പ്രാര്‍ത്ഥനയും അതിന് ശേഷം അദ്ദേഹത്തിന് കൊവിഡ് പിടിപെട്ടതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം പ്രതിദിനം 84 ശതമാനത്തിലധികം കേസുകളാണ് മധ്യപ്രദേശില്‍ സ്ഥിരീകരിക്കുന്നത്. നിലവില്‍ 3,27,220 രോഗികളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,882 പുതിയ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുള്ളത്.
0 Comments