മരട്: പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. പത്തനംതിട്ട കോഴഞ്ചേരി ചെറുതോട്ടത്തില്‍ മലയില്‍ ടിജു ജോര്‍ജ് തോമസാണ് (33) ബംഗളൂരുവില്‍ പിടിയിലായത്. കൊച്ചിയില്‍ സൈക്കോളജി വിദ്യാർഥിനിയും വിവാഹമോചിതയുമായ യുവതിയെയാണ് ലൈംഗിക ചൂഷണം ചെയ്തത്.[www.malabarflash.com]
വിവിധ എയര്‍ലൈന്‍സുകളില്‍ പൈലറ്റായി ജോലി ചെയ്തിരുന്നെന്നും എയര്‍ കാനഡയില്‍ ജോലിക്ക് കയറാന്‍ പോവുകയാണെന്നുമാണ് ഇയാള്‍ യുവതിയോട് പറഞ്ഞത്. പൈലറ്റ് യൂനിഫോമിലുള്ള ഫോട്ടോകള്‍ കാണിച്ച് വിശ്വസിപ്പിച്ച ശേഷമായിരുന്നു പീഡനം. യുവതിയുടെ 15 പവനും തട്ടിയെടുത്തതായാണ് പരാതി.
ഒളിവിലായിരുന്ന പ്രതിയെ പനങ്ങാട് എസ്.ഐയുടെ നേതൃത്വത്തിലാണ് പിടികൂടിയത്. മലേഷ്യയിലും ദുബൈയിലും ഇയാൾ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ചെങ്ങന്നൂര്‍ പോലീസ് വഞ്ചനാകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമീഷണര്‍ ഐശ്വര്യ ദോഗ്ര, എറണാകുളം അസി.കമീഷണര്‍ ബി.ഗോപകുമാര്‍, പനങ്ങാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ആർ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
എസ്.ഐ മാരായ വി.എം. അനസ്, സി.എം. ജോസി, എ.എസ്.ഐ. അനില്‍കുമാർ, സീനിയര്‍സിവില്‍ പൊലീസ് ഓഫിസര്‍ എം.വി. സുലഭ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
0 Comments