NEWS UPDATE

6/recent/ticker-posts

മീൻ പിടിക്കുന്നതിനിടെ പുഴയിൽ മുങ്ങി മരിച്ചു

കുമ്പള: ഉളുവാർപുഴയിൽ മീൻ പിടിക്കുന്നതിനിടെ നാരമ്പാടി സ്വദേശി മുങ്ങിമരിച്ചു. നാരമ്പാടിയിലെ കൊറഗപ്പ (52)യാണ് മുങ്ങിമരിച്ചത്.[www.malabarflash.com]

ബന്ധുവായ ഉദയ, സുഹൃത്തുക്കളായ രവി, ഭാസ്കര എന്നിവരോടൊപ്പമാണ് കൊറഗപ്പ മീൻ പിടിക്കാൻ എത്തിയത്​. ശനിയാഴ്ച ഉച്ചയോടെ ഉളുവാർ പുഴയിലെത്തിയ സംഘം രണ്ടു മണിയോടെ കൊറഗപ്പ മുങ്ങിയതായി പരിസരവാസികളെ അറിയിക്കുകയായിരുന്നു. 

നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. നാലു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം മഞ്ചേശ്വരം താലൂക്കാശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി.

Post a Comment

0 Comments