കപ്പലിന് പിറകിലേക്ക് ബോട്ട് അങ്ങോട്ട് പോയി ഇടിച്ചതാണെന്നാണ് കോസ്റ്റല്‍ പോലീസ് നിഗമനം. അപകടത്തില്‍പെട്ട് രക്ഷപ്പെട്ടവരുടെ മൊഴി പ്രകാരമാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ബോട്ട് കപ്പല്‍ചാലിലേക്ക് നിയന്ത്രണം വിട്ട് കയറുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ മൊഴി നല്‍കി.
സിംഗപ്പൂര്‍ ചരക്ക് കപ്പലായ എപിഎല്‍ ലീ ഹാവ്‌റെയിലാണ് റബ്ബ ഇടിച്ചത്. മംഗളൂരു തീരത്തുനിന്ന് 26 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. തിങ്കളാഴ്ച രാത്രി 2.30നായിരുന്നു സംഭവം. സംഭവസമയത്ത് ബോട്ടിലുണ്ടായിരുന്ന പത്തുതൊഴിലാളികളേയും കാണാതായി.
ബേപ്പൂര്‍ സ്വദേശിയായ ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ബോട്ടിലുണ്ടായിരുന്ന ഏഴ് പേര്‍ കുളച്ചല്‍ സ്വദേശികളും മറ്റുള്ളവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളുമാണ്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.
0 Comments