കണ്ണൂർ: കടവത്തൂർ പുല്ലൂക്കരയിലെ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിലായി. സി.പി.എം പ്രവർത്തകനായ കൊച്ചിയങ്ങാടി സ്വദേശി ഒതയോത്ത് അനീഷിനെയാണ് തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്ത്. കൊലയുമായി നേരിട്ട് ബന്ധമുള്ള അനീഷ് സംഭവത്തിന് ശേഷം ഒളിവിലായിരുന്നു.[www.malabarflash.com]
പ്രതിപ്പട്ടികയിലുളള മിക്കവരും സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമാണ്. എട്ടാം പ്രതി ശശി സി.പി.എം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താം പ്രതി ജാബിര്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും അഞ്ചാം പ്രതി സുഹൈല്‍ ഡി.വൈ. എഫ്.ഐ പാനൂര്‍ മേഖല ട്രഷററുമാണ്.
നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ വെള്ളിയാഴ്ച ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. രതീഷിെൻറ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം, സി.പി.എമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നാണ് യു.ഡി.എഫിന്റെ ആരോപണം.
മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിനെതിരെ യു.ഡി.എഫ് പാനൂരില്‍ നടത്തുന്ന പ്രതിഷേധ സംഗമത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. കൊല്ലപ്പെട്ട മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച ശേഷമാകും ഇരുവരും സംഗമത്തില്‍ പങ്കെടുക്കുക.
0 Comments