മോന്താല്‍ പാലത്തിനടുത്തായി ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
അതേസമയം, മരിച്ച നിലയില്‍ കാണപ്പെട്ട രണ്ടാംപ്രതി രതീഷിന്റെ ശരീരത്തില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കാന്‍ പോലീസ് തീരുമാനിച്ചു. മരിക്കുന്നതിന് മുമ്പ് ആരെങ്കിലും മർദിച്ചോ, സംഘര്‍ഷത്തില്‍ നഖങ്ങള്‍ക്കിടയിലോ മറ്റോ രക്തക്കറ പുരണ്ടോ എന്നിങ്ങനെയാണ് പരിശോധന.
മരിക്കുന്നതിന് മുമ്പ് രതീഷിനൊപ്പം ശ്രീരാഗ്, സംഗീത്, സുഹൈല്‍ എന്നിവര്‍ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പ്രദേശവാസികളായ സി.പി.എം പ്രവര്‍ത്തകരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സംഗീത് പിടിയിലായതോടെ ഇതു സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
രതീഷിന്റെത് കൊലപാതകമാണോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. മരണത്തിന് അൽപസമയം മുമ്പാണ് രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതെന്ന് വിശദമായ പരിശോധനയില്‍ വ്യക്തമായി. മുഖത്തും മുറിവുകളുണ്ടായി. ഇത് ശ്വാസം മുട്ടിക്കാന്‍ ശ്രമം നടന്നതിനിടയില്‍ ഉണ്ടായതാണെന്നാണ് പോലീസിന്റെ സംശയം. വ്യാഴാഴ്ച ഫോറന്‍സിക് സര്‍ജനടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

0 Comments