മോഹൻലാൽ നായകനാകുന്ന ചിത്രം ആറാട്ടിന്റെ ടീസർ എത്തി. മോഹൻലാലിൻറെ ഫേസ്ബുക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലിന്റെ മാസ്സ് എന്റർടെയ്നറായിരിക്കും ചിത്രം എന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ.[www.malabarflash.com]
മുണ്ടും മടക്കി കുത്തി തോളും ചെരിച്ച് മോഹൻലാലിന്റെ ആക്ഷൻ, മാസ്സ് രംഗങ്ങൾ അടങ്ങിയ തകർപ്പൻ പ്രകടനമാണ് ടീസറിൽ ഉള്ളത്. അതിനൊപ്പം തന്നെ തലയുടെ വിളയാട്ടം എന്ന ബിജിഎമ്മും കൂടെ ചേരുമ്പോൾ ചിത്രം ആരാധകർക്ക് ആഘോഷത്തിനുള്ള വകുപ്പ് തന്നെ ആയിരിക്കുമെന്ന് ഉറപ്പ്.
കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ് ആറാട്ട്. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ‘ആറാട്ടെന്ന്’ ബി ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്.
വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്. രാഹുല്‍ രാജ് സംഗീതം നല്‍കും. ജോസഫ് നെല്ലിക്കല്‍ കലാ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറാണ്.
ശ്രദ്ധ ശ്രീനാഥാണ് ‘ആറാട്ടില്‍’ മോഹന്‍ലാലിന്റെ നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. പലക്കാടിന് പുറമെ ഹൈദ്രബാദാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.
0 Comments