NEWS UPDATE

6/recent/ticker-posts

മാസ്ക് ഇടാതെ ക്രിക്കറ്റ് കളിച്ചു; ഇരുപതുകാരന് ജാമ്യം കൊടുക്കാതെ കോടതി

മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഫ്യൂ നിയമങ്ങള്‍ തെറ്റിച്ച് മാസ്ക് ഇല്ലാതെ ക്രിക്കറ്റ് കളിച്ച 20കാരന് ജാമ്യം നല്‍കാതെ മുംബൈ കോടതി. മുംബൈ സെഷന്‍ കോടതിയാണ് നവീദ് ഖുറേഷി എന്ന ഇരുപതുകാരനാണ് സെഷന്‍ കോടതി ജഡ്ജി അഭിജീത്ത് നന്ദഗനോക്കര്‍ ജാമ്യം നിഷേധിച്ചത്.[www.malabarflash.com]


നവീദിന് ജാമ്യം നല്‍കിയാല്‍ പൊതുജനങ്ങള്‍ക്ക് അത് തെറ്റായ സന്ദേശമാണ് നല്‍കുക. നവീദ് ഖുറേഷിയും ഒപ്പമുള്ള കുട്ടികളും ചേര്‍ന്ന് ശരിക്കും നിയമം കൈയ്യിലെടുക്കുകയാണ് ചെയ്തത്, അത് ശരിക്കും സര്‍ക്കാര്‍ കോവിഡിനെ നേരിടാന്‍ പ്രഖ്യാപിച്ച മാനദണ്ഡങ്ങളെയും ശ്രമങ്ങളെയും പരാജയപ്പെടുത്തുന്നതിന് തുല്യമാണ്- സെഷന്‍ കോടതി ജഡ്ജി അഭിജീത്ത് നന്ദഗനോക്കര്‍ വിധിയില്‍ പറയുന്നു.

മുംബൈയില്‍ ആറു കുട്ടികള്‍ക്കൊപ്പം റോഡിന് നടുവില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു നവീദ് ഖുറേഷി. എന്നാല്‍ പോലീസ് വന്നതോടെ ഇവര്‍ ഓടിയൊളിച്ചു. പക്ഷെ ഇവരുടെ മൊബൈല്‍ അവിടെ ഉപേക്ഷിച്ചാണ് പോയത്. പിന്നീട് മൊബൈല്‍ ഇടുക്കാന്‍‍ ഖുറേഷിയും ഒരു കൂട്ടുകാരനും തിരിച്ചെത്തി. എന്നാല്‍ അതിനകം പോലീസുകാര്‍ മൊബൈല്‍ എടുത്തിരുന്നു. ഇത് ഇവര്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചെന്നും ഇതിന് പിന്നീട് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിന് അടക്കം ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്ട് പ്രകാരം കേസ് എടുക്കുകയായിരുന്നു.

എന്നാല്‍ ഖുറേഷിക്കൊപ്പം ഉണ്ടായിരുന്ന വ്യക്തിക്ക് പ്രായ പൂര്‍ത്തിയാകാത്തതിനാല്‍ പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പിന്നീട് ഖുറേഷിയെ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് റിമാന്‍റില്‍ വിട്ടു. എന്നാല്‍ കേസില്‍ മറ്റുള്ളവരെ കണ്ടെത്താന്‍ സാധിക്കാത്ത ഘട്ടത്തില്‍ സ്വഭാവിക ജാമ്യത്തിനായി ഖുറേഷി സെഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സെഷന്‍ കോടതിയും ജാമ്യം നിഷേധിക്കുകയായിരുന്നു.

Post a Comment

0 Comments