NEWS UPDATE

6/recent/ticker-posts

ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റർ മുത്തയ്യ മുരളീധരന്​ ഹൃദയാഘാതം

ചെന്നൈ: ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റർ മുത്തയ്യ മുരളീധരനെ ഹൃദയാഘാതത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ഹോസ്​പിറ്റലിൽ അഡ്​മിറ്റായ താരത്തെ അടിയന്തരമായി ആൻജിയോപ്ലാസ്​റ്റിക്ക്​ വിധേയനാക്കി.[www.malabarflash.com]

ഐ.പി.എല്ലിൽ സൺറൈസേഴ്​സ്​ ഹൈദരാബാദ്​ കോച്ചിങ്​ സംഘത്തിൽ അംഗമാണ്​ ടെസ്​റ്റ്​ ക്രിക്കറ്റിലെ റെ​ക്കോഡ്​ വിക്കറ്റ്​ വേട്ടക്കാരൻ.

എന്നാൽ താരത്തിന്‍റെ ആരോഗ്യനില ഗുരുതരമല്ലെന്നും ശനിയാഴ്​ച ഹൈദരാബാദിന്‍റെ കളിക്കിടെ ഡഗ്​ ഔട്ടിൽ ഇരിക്കവേ വേദന അനുഭവപ്പെട്ടതിനാൽ കൊണ്ടുവന്നതാണെന്നും ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോർട്ട്​ ചെയ്​തു.

തിങ്കളാഴ്ച വൈകീ​ട്ടോടെ ആശുപ്രതി വിടുന്ന താരത്തിന് ഐ.പി.എല്ലിൽ ബയോ ബബിൾ നിലനിൽക്കുന്നതിനാൽ​ ഒരാഴ്ചത്തെ ക്വാറന്‍റീനിന്​ ശേഷം മാത്രമേ ഹൈദരബാദ്​ ടീമിനൊപ്പം ചേരാനാകൂ. 49 കാരനായ താരം ടെസ്റ്റിൽ 800ഉം ഏകദിനത്തിൽ 534ഉം വിക്കറ്റുകൾ വീഴ്​ത്തിയിട്ടുണ്ട്​.

Post a Comment

0 Comments