NEWS UPDATE

6/recent/ticker-posts

​നേപ്പാളിൽ വിദേശികൾക്ക്​ കോവിഡ്​ ടെസ്​റ്റ്​ നിർത്തി; ആയിരക്കണക്കിന്​ പ്രവാസികൾ കുടുങ്ങി

ദുബൈ: ഇന്ത്യയിൽ നിന്നുള്ള​ ഗൾഫ്​ യാത്രക്കാരുടെ ഇടത്താവളമായ ​നേപ്പാളിൽ വിദേശികൾക്ക്​ കോവിഡ്​ പരിശോധന നിർത്തി. നേപ്പാൾ ആരോഗ്യമന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ച്​ സർക്കുലർ പുറത്തിറക്കിയത്​. ഇതോടെ സൗദിയിലേക്ക്​ പുറപ്പെടുന്നതിനായി നേപ്പാളിൽ എത്തിയ ആയിര​ക്കണക്കിന്​ പ്രവാസികൾ പ്രതിസന്ധിയിലായി.[www.malabarflash.com]


യു.എ.ഇ, സൗദി, ഒമാൻ എന്നീ രാജ്യങ്ങളിലേക്ക്​ ഇന്ത്യയിൽ നിന്ന്​ നേരിട്ട്​ യാത്രാവിലക്കുണ്ട്​. ഇവിടേക്കുള്ള യാത്രക്കാർ ആശ്രയിക്കുന്നത്​ നേപ്പാളിനെയാണ്​. യു.എ.ഇയിലേക്കും ഒമാനിലേക്കുമുള്ളവർ നിലവിൽ നേപ്പാളിൽ എത്തിയിട്ടില്ലെങ്കിലും നിരവധി സൗദി യാത്രികരാണ്​ നേപ്പാളിൽ നിലവിലുള്ളത്​. 

കോവിഡ്​ ടെ്​സറ്റില്ലാതെ ഗൾഫ്​ രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യാൻ കഴിയില്ല. നേപ്പാളിലും കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ്​ നിയന്ത്രണം ഏർപെടുത്തിയത്​. നേപ്പാൾ പൗരൻമാർ, നയതന്ത്ര ഉദ്യോഗസ്​ഥർ, അവരുടെ കുടുംബം, നേപ്പാളിൽ ദീർഘകാലം താമസിക്കുന്ന വിദേശികൾ എന്നിവർക്ക്​ മാത്രമായി ആർ.ടി. പി.സി.ആർ ടെസ്​റ്റ്​ പരിമിതപ്പെടുത്തി.

ലക്ഷം രൂപ വരെ മുടക്കിയാണ്​ പലരും നേപ്പാളിൽ എത്തിയിരിക്കുന്നത്​. ഇവരിൽ ചിലർ ദുബൈ വഴി സൗദിയിലേക്ക്​ യാത്ര ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ, യു.എ.ഇയിൽ നിന്നുള്ള വിമാനങ്ങൾക്കും സൗദി വിലക്കേ​ർപെടുത്തിയതോടെ നേപ്പാളിലേക്ക്​ പോകുകയായിരുന്നു.

Post a Comment

0 Comments