NEWS UPDATE

6/recent/ticker-posts

കർണാടകയിലെ ഏഴ് നഗരങ്ങളില്‍ ശനിയാഴ്ച മുതല്‍ രാത്രി കർഫ്യു

ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ ഏഴ് നഗരങ്ങളിൽ ശനിയാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി പത്ത് മുതൽ പുലർച്ചെ അഞ്ച് മണി വരെയായിരിക്കും കർഫ്യു.[www.malabarflash.com]

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തിയതിനു പിന്നാലെയാണു കർണാടക സർക്കാർ കർഫ്യു പ്രഖ്യാപിച്ചത്.

ബെംഗളൂരുവിനു പിറമേ മൈസുരു, മംഗളൂരു, കലബുർഗി, ബിദാർ, തുമക്കുരു, മണിപ്പാൽ എന്നിവിടങ്ങളിലാണ് കർഫ്യു. അവശ്യ സർവീസുകൾക്കു നിയന്ത്രണങ്ങളില്ലെന്ന് മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ അറിയിച്ചു.

Post a Comment

0 Comments