NEWS UPDATE

6/recent/ticker-posts

കലാശക്കൊട്ടിന് അനുമതിയില്ല, ആൾക്കൂട്ടം പാടില്ല; കോവിഡ് മാർഗനിർദേശം പാലിക്കണം

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആൾക്കൂട്ടങ്ങൾ അനുവദിക്കാനാകില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.[www.malabarflash.com]

നിയന്ത്രണങ്ങൾ‍‍ ലംഘിക്കപ്പെട്ടാൽ പോലീസ് കേസെടുക്കും. കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് നിർദേശം.
തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ചയാണ് കലാശക്കൊട്ട് നടക്കേണ്ടത്. അടുത്തിടെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിലും കലാശക്കൊട്ട് വിലക്കിയിരുന്നു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾ, പ്രചാരണം, പ്രചാരണ സാമഗ്രികൾ കൊണ്ടുപോവുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

ഇതു പാലിക്കപ്പെടുന്നുണ്ടെന്ന് രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണം. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

Post a Comment

0 Comments