NEWS UPDATE

6/recent/ticker-posts

കുവൈത്തില്‍ സംഘര്‍ഷത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ സംഘര്‍ഷത്തിനിടെ കുത്തേറ്റ് യുവാവ് മരിച്ചു. സബാഹ് അല്‍ നാസര്‍ ബ്ലോക്ക് നാലിലായിരുന്നു സംഘര്‍ഷം. അടിപിടിയില്‍ കഴുത്തിന് കുത്തേറ്റ സ്വദേശി യുവാവാണ് മരിച്ചത്. ഇയാളെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.[www.malabarflash.com]


സംഭവത്തില്‍ വയറ്റില്‍ കുത്തേറ്റ മറ്റൊരാള്‍ ചികിത്സയിലാണ്. ഇയാളുടെ നിലയും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷമുണ്ടാക്കിയ ഏതാനും പേരെ പോലീസ് അറസ്റ്റ് ചെയ്‍തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. വിശദ പരിശോധനക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

Post a Comment

0 Comments