NEWS UPDATE

6/recent/ticker-posts

ഇന്ത്യയെ ഹിന്ദുരാഷ്​ട്രമായി പ്രഖ്യാപിക്കണം: പി.സി ജോർജ്​

തൊടുപുഴ: ഇന്ത്യയെ ഹിന്ദു രാഷ്​ട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി. ജോർജ് എം.എൽ.എ. എച്ച്.ആർ.ഡി.എസ് ഇന്ത്യ എന്ന എൻ.ജി.ഒയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ മുന്നോടിയായുള്ള ഭാരത് അമൃത് മഹോത്സവം എന്ന പരിപാടി തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.[www.malabarflash.com]


ലവ് ജിഹാദ് ഇല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. എനിക്കറിയാം ഉണ്ടെന്ന്. ഞാൻ പറഞ്ഞു സുപ്രീംകോടതി പറഞ്ഞത് തെറ്റാണെന്ന്. മൂക്കിൽ കയറ്റുമോ കോടതി. ഈ പോക്ക് അവസാനിപ്പിക്കണമെങ്കിൽ ഒറ്റ മാർഗമേയുള്ളൂ. ഭാരതത്തെ ഹിന്ദു രാഷ്​ട്രമായി പ്രഖ്യാപിക്കണം.

നമ്മുടെ രാജ്യം ഭരണഘടനപ്രകാരം മതേതര ജനാധിപത്യ സോഷ്യലിസ്​റ്റ്​ രാഷ്​ട്രമാണ്. ആ രാഷ്​ട്രത്തിൽ ലവ് ജിഹാദ് ഉൾപ്പെടെ രാഷ്​ട്രീയത്തിനപ്പുറമുള്ള വർഗീയ നിലപാടുകൾ നടന്നുകൊണ്ടിരിക്കുന്നു. അറേബ്യൻ രാജ്യങ്ങളെ എടുത്തുനോക്കൂ. ഇസ്​ലാമല്ലാത്തത്​ ഒന്നും ശരിയല്ലെന്ന്​ പറയുന്നവരാണ്​​. അമേരിക്ക ഉൾപ്പെടെ രാഷ്​ട്രങ്ങളും ആ നിലയിലാണ്​. ഇപ്പോൾ അൽപം മാറ്റം വന്നിട്ടുണ്ട്​. ഫ്രാൻസ്​ മുസ്​ലിംകൾ കൈയേറി മുസ്​ലിം രാഷ്​ട്രമാക്കിക്കൊണ്ടിരിക്കുന്നു. ഇംഗ്ലണ്ടും ക്രൈസ്​​തവ രാജ്യമാണെങ്കിലും മുസ്​ലിം സമൂഹം കൈയേറുന്നു.

2030ഓടെ ഇന്ത്യ മുസ്​ലിം രാജ്യമായി മാറ്റണമെന്നുദ്ദേശിച്ച്​ കേരളത്തിൽ അവർ പ്രവർത്തനം നടത്തുന്നു. പക്ഷേ, പ്രധാനമന്ത്രി നോട്ട്​ നിരോധിച്ചതോടെ അതിനു​ താമസമുണ്ടാ​െയന്നതാണ്​ സത്യം. ഇതാരെങ്കിലും പുറത്ത്​ പറയേ​െണ്ട. എല്ലാവരും മൂടിവെച്ചിരിക്കുകയാണ്​. എനിക്ക്​ അതിന്​ സൗകര്യമില്ലെന്നും പി.സി. ജോർജ്​ പറഞ്ഞു.

Post a Comment

0 Comments