NEWS UPDATE

6/recent/ticker-posts

അക്രമ രാഷ്​ട്രീയത്തിനെതിരെ ജനം ഒന്നിക്കണം -സമസ്ത

കോഴിക്കോട്: അക്രമ രാഷ്​ട്രീയത്തിനെതിരെ ജനം ഒന്നിക്കണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പാനൂര്‍ പുല്ലൂക്കര പാറാല്‍ മന്‍സൂറിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത് മനുഷ്യത്വരഹിത നടപടിയാണ്. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകപരമായി ശിക്ഷിക്കണം.[www.malabarflash.com]


അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപാടില്‍നിന്ന് രാഷ്​ട്രീയ പാര്‍ട്ടികള്‍ പിന്തിരിയണം. കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദത്തിനും സമാധാന അന്തരീക്ഷത്തിനും ഭംഗമുണ്ടാക്കുന്ന ദുഃശക്തികളെ ഒറ്റപ്പെടുത്താന്‍ സമൂഹം മുന്നോട്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡൻറ്​ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്​ദുല്ല മുസ്‌ലിയാര്‍, പി.പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, കെ.പി.സി. തങ്ങള്‍ വല്ലപ്പുഴ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments