കൊച്ചി: പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവിനെതിരായ പോക്സോ കേസ് ഹൈകോടതി റദ്ദാക്കി. കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് ഇരയും പരാതിക്കാരനായ പിതാവും അറിയിച്ചതും 22കാരനായ പ്രതിയും ഇരയും ഇപ്പോൾ ഒന്നിച്ച് കുടുംബ ജീവിതം നയിക്കുന്നതും കണക്കിലെടുത്താണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്.[www.malabarflash.com]2019 ഫെബ്രുവരി 20നാണ് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെതിരെ തൃശൂർ കൊടകര പൊലീസ് കേസെടുത്തത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായതോടെ കഴിഞ്ഞ നവംബറിൽ ഇരുവരും വിവാഹിതരായി.
ഇതിനിടെ കേസിൽ തൃശൂർ അഡീ. സെഷൻസ് കോടതിയിൽ പോലീസ് കുറ്റപത്രം നൽകി. തുടർന്നാണ് കേസും കുറ്റപത്രവും റദ്ദാക്കാൻ പ്രതി ഹൈകോടതിയെ സമീപിച്ചത്.
0 Comments