കുട്ടിയെ സഹോദരന്‍ കഴുത്തു ഞെരിച്ചു കൊല്ലുന്നു എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് വീഡിയോയുടെ ആധികാരികത കൂടി ഉറപ്പ് വരുത്തി പുനരന്വേഷണം നടത്താന്‍ റൂറല്‍ എസ്.പി ഉത്തരവിട്ടത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷാജ് ജോസിനാണ് അന്വേഷണച്ചുമതല.
നരിക്കാട്ടേരി അബ്ദുല്‍ അസീസിന്റെ മരണമാണ് കൊലപാതകമാണെന്ന തരത്തില്‍ വീഡിയോ പ്രചരിച്ചത്. 2020 മെയ് 17നാണ് അസീസ് മരിച്ചത്. വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം
ആദ്യം ലോക്കല്‍ പോലീസ് കേസന്വേഷിച്ചിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. പിന്നാലെ ക്രൈംബ്രാഞ്ച് സംഘവും അന്വേഷിച്ചു. പോലീസ് അന്വേഷണം ആത്മഹത്യയാണെന്ന നിഗമനത്തിനിടയിലാണ് വിദ്യാര്‍ഥിയുടെ കുടുംബത്തില്‍നിന്ന് വീഡിയോ പുറത്താവുന്നത്.
സാമൂഹികമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതോടെ പ്രതികളായ ബന്ധുക്കളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വെള്ളിയാഴ്ച രാത്രി പത്തോടെ വീട്ടിനുമുമ്പില്‍ തടിച്ചുകൂടി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ രാത്രിയില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇന്നുച്ചയ്ക്കുശേഷം ബന്ധുക്കളെ ചോദ്യം ചെയ്‌തേക്കും.
0 Comments