NEWS UPDATE

6/recent/ticker-posts

പുത്തൻ ഫീച്ചറുകളുമായി റിയൽ‌മി ജിടി നിയോ അവതരിപ്പിച്ചു

ജിടി സീരീസിലെ രണ്ടാമത്തെ സ്മാർട്ട്ഫോണായി റിയൽ‌മി ജിടി നിയോ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു.ഈ ഡിവൈസിൽ മൂന്ന് പിൻക്യാമറകളാണ് ഉള്ളത്.[www.malabarflash.com]

ഡിവൈസിൽ സെൽഫി ക്യാമറയ്‌ക്കായി ഒരു ഹോൾ-പഞ്ച് കട്ട്‌ ഔട്ട് നൽകിയിട്ടുണ്ട്. സ്ലിം ബെസലുകളാണ് ഡിവൈസിൽ ഉള്ളത്. മൂന്ന് കളർ ഓപ്ഷനുകളിലും, മൂന്ന് റാമും സ്റ്റോറേജ് കോൺഫിഗറേഷനുകളും ഈ ഡിവൈസിൽ ലഭ്യമാകും. 

6 ജിബി + 128 ജിബി, 8 ജിബി + 128 ജിബി, 12 ജിബി + 256 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ഇവ പുറത്തിറങ്ങുക. 

ആദ്യത്തെ മോഡലിന് ഏകദേശം 20,100 രൂപ ആണ് വില. മിഡ് ടയർ വേരിയന്റിന് ഏകദേശം 22,400 രൂപ വിലയുണ്ട്. ടോപ്പ് ടയർ വേരിയന്റിന് ഏകദേശം 26,800 രൂപയാണ് വില.

Post a Comment

0 Comments