NEWS UPDATE

6/recent/ticker-posts

അഭിമന്യൂ വധക്കേസിൽ മുഖ്യപ്രതി‍യായ ആർ.എസ്.എസ് പ്രവർത്തകൻ കീഴടങ്ങി

കൊച്ചി: ക്ഷേത്രവളപ്പിൽ 10ാം ക്ലാസ്​ വിദ്യാർഥിയായ അഭിമന്യൂ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി കീഴടങ്ങി. ആർ.എസ്.എസ് പ്രവർത്തകനും മുഖ്യപ്രതിയുമായ സ​ജ​യ്​​ജി​ത്ത് ആണ് കീഴടങ്ങിയത്. രാവിലെ കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങൽ. ക്ഷേത്രവളപ്പിൽവെച്ച് അഭിമന്യൂവിനെ കുത്തിയത് സജയ് ദത്താണെന്ന് പോലീസ് നിഗമനം.[www.malabarflash.com]


സ​ജ​യ്​​ജി​ത്തിനെ പൊലീസ് വ​ള്ളി​കു​ന്നത്ത് എത്തിക്കും. ചെങ്ങന്നൂർ ഡി.വൈ.എസ്.പിക്കാണ് കേസിന്‍റെ അന്വേഷണ ചുമതല. സ​ജ​യ്​​ജി​ത്ത് അടക്കം അഞ്ചു പ്രതികളെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റ് പ്രതികൾക്കുള്ള തിരച്ചിൽ പോലീസ് ഊർജിതപ്പെടുത്തി.

വി​ഷു​ദി​ന​ത്തി​ൽ ഉ​ത്സ​വ കെ​ട്ടു​കാ​ഴ്​​ച കാ​ണാ​ൻ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ വ​ള്ളി​കു​ന്നം അ​മൃ​ത സ്​​കൂ​ളി​ലെ 10ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും എ​സ്.​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നു​മാ​യ പു​ത്ത​ൻ​ച​ന്ത കു​റ്റി​തെ​ക്ക​തി​ൽ അ​മ്പി​ളി​കു​മാ​റിന്റെ മ​ക​ൻ അ​ഭി​മ​ന്യു​വാ​ണ് ആ​ർ.​എ​സ്.​എ​സ് സം​ഘം കു​ത്തി​ക്കൊ​ന്നത്.

സ​ഹ​പാ​ഠി മ​ങ്ങാ​ട്ട് ജ​യ​പ്ര​കാ​ശിെൻറ മ​ക​ൻ കാ​ശി​നാ​ഥ് (15), സൃ​ഹൃ​ത്ത് ന​ഗ​രൂ​ർ​കു​റ്റി​യി​ൽ ശി​വാ​ന​ന്ദന്റെ മ​ക​ൻ ആ​ദ​ർ​ശ് (17) എ​ന്നി​വ​ർ​ക്കും കു​ത്തേ​റ്റിരുന്നു. വ​ള്ളി​കു​ന്നം പ​ട​യ​ണി​വ​ട്ടം ക്ഷേ​ത്ര​ത്തി​ൽ ബു​ധ​നാ​ഴ്​​ച രാ​ത്രി 9.30ഒാ​ടെ​യാ​ണ്​ സം​ഭ​വം നടന്നത്.

Post a Comment

0 Comments