ദുബൈ: ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റം യു.എ.ഇയിലെ മത- സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ (67) അന്തരിച്ചു. ശാരീരിക അവശതകളെ തുടര്‍ന്ന് ദുബൈ ആസ്റ്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. [www.malabarflash.com]
കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ ഹാമിദ് കോയമ്മ തങ്ങള്‍ യു.എ.ഇ സുന്നി കൗണ്‍സില്‍ മുഖ്യ രക്ഷാധികാരി, ദുബൈ കെ.എം.സി.സി ഉപദേശക സമിതി അംഗം, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിംസ് (എയിം) ട്രഷറര്‍ പദവികള്‍ വഹിക്കുകയായിരുന്നു. നിരവധി വിദ്യാഭ്യാസ- സാംസ്‌കാരിക സ്ഥാപനങ്ങളുടെ രക്ഷാധികാരിയും പ്രധാന സംഘാടകനും കൂടിയാണ്.
ഗള്‍ഫിലെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനും സംഘടനാ ഭേദമന്യേ സ്വീകാര്യനുമായ ഹാമിദ് കോയമ്മ തങ്ങള്‍, സുന്നി സെന്ററിന് കീഴിലുള്ള ഗള്‍ഫിലെ ഏറ്റവും വലിയ മദ്‌റസാ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുകയും പൊതു ചടങ്ങുകളിലും മതസാമൂഹ്യ രംഗത്തെ പരിപാടികളിലും നിറഞ്ഞുനില്‍ക്കുകയും ചെയ്ത വ്യക്തിത്വമാണ്.
രാമന്തളി സര്‍ക്കാര്‍ മാപ്പിള സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. പ്രവാസ ലോകത്ത് ഏറ്റവും ജനപ്രിയ നേതാക്കളില്‍ ഒരാളായ അദ്ദേഹത്തിന് എല്ലാ മേഖലകളിലും നിരവധി സുഹൃത്തുക്കളും അനുയായികളുമുണ്ട്.
ഉമ്മു ഹബീബയാണ് ഭാര്യ. മക്കള്‍: സിറാജ്, സയ്യിദ് ജലാലുദ്ധീന്‍, യാസീന്‍, ആമിന, മിസ്ബാഹ്, സുബൈര്‍, നബ്ഹാന്‍. മരുമകന്‍: സഗീര്‍. സഹോദരങ്ങള്‍: സയ്യിദ് സകരിയ തങ്ങള്‍ (ദുബൈ), സയ്യിദ് ഷാഫി തങ്ങള്‍ (മദീന).

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക്‌കൊണ്ടു പോകുമെന്ന് സുന്നി സെന്റര്‍ ഭാരാവാഹികള്‍ അറിയിച്ചു.
0 Comments