NEWS UPDATE

6/recent/ticker-posts

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മാവിന്റെ കൊമ്പ് പൊട്ടിവീണ് വിദ്യാർഥിനി മരിച്ചു

എടവണ്ണപ്പാറ: വീട്ടുമുറ്റത്ത് കൂട്ടുകാരോടൊപ്പം കളിച്ച് കൊണ്ടിരിക്കെ വിദ്യാർഥിനി മരം ദേഹത്ത് വീണ് മരിച്ചു. വാഴക്കാട് എളമരം പുന്നാട്ടിൽ ഷംസുദ്ദീന്റെ മകൾ ഹിദ ഫാത്തിമ (12)ആണ് വീട്ടുമുറ്റത്തെ മാവിൻ കൊമ്പ് ദേഹത്ത് വീണ് മരിച്ചത്.[www.malabarflash.com]


വെള്ളിയാഴ്ച വൈകീട്ട് 3.30 ഓടെയാണ് സംഭവം. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

മാതാവ്: സജ്‌ന കൊടിയത്തൂർ .സഹോദരങ്ങൾ: മുഹമ്മദ് ശാമിൽ, ഹിഷ ഫാത്തിമ. 
വാഴക്കാട് എടവണ്ണപ്പാറ സിഎച്ച് എംകെഎം യു പി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.

Post a Comment

0 Comments