ഒരു മാസമായി മംഗളൂരു കൊട്ടേക്കറിലെ അമ്മാവന്റെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ഫോണില്‍ പാട്ടുവെച്ച് നൃത്തം ചെയ്യവെയാണ് അപകടമെന്ന് അമ്മാവന് ഉള്ളാൾ പോലീസില്‍ പറഞ്ഞു. എന്നാല്‍, മരണകാരണം സംബന്ധിച്ച് സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ഉള്ളാൾ പോലീസ് വിശദമായി ചോദ്യംചെയ്തു.
പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മുറി അകത്തുനിന്നാണ് അടച്ചതെന്ന് പോലീസ് കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരാതെ മരണകാരണം വ്യക്തമാക്കാന്‍ സാധിക്കില്ലെന്ന് പോലീസ് പറഞ്ഞു.
0 Comments