NEWS UPDATE

6/recent/ticker-posts

തളങ്കരയുടെ ഉരു നിര്‍മ്മാണ പൈതൃകം ലോകത്തെയറിയിച്ച തളങ്കര അബ്ദുല്‍ ഹക്കീം അന്തരിച്ചു

കാസര്‍കോട്: തളങ്കരയുടെ ഉരു നിര്‍മ്മാണ പൈതൃകം ലോകത്തെയറിയിച്ച തളങ്കര അബ്ദുല്‍ ഹക്കീം (65) അന്തരിച്ചു. പരേതനായ തളങ്കര അബ്ദുല്ലക്കുഞ്ഞിയുടേയും കുഞ്ഞാമിനയുടേയും മകനാണ്.[www.malabarflash.com]

കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ദുബായ് റാഷിദിയ്യ ആസ്പത്രിയില്‍ രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. 

കുടുംബ സമേതം ദുബായിലേക്ക് പോയ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ആസ്പത്രിയില്‍ കഴിയുകയായിരുന്നു.

ഭാര്യമാര്‍: കല്ലട്ര ജമീല, റസീന, പരേതയായ ഡോ. ഖദീജ. 
മക്കള്‍: നാസിഫ, നീമ, സുഹൈല്‍, പരേതയായ സുഹാന. 
മരുമക്കള്‍: നിസാര്‍, അന്‍വര്‍. 
സഹോദരങ്ങള്‍: തളങ്കര മുഹമ്മദ് അഷ്‌റഫ്, ഡോ. തളങ്കര നൂറുദ്ദീന്‍, പരേതനായ തളങ്കര ഇബ്രാഹിം ഖലീല്‍, തളങ്കര നഫീസത്ത് ബീവി, തളങ്കര ഖമറു, തളങ്കര സുഹ്‌റ.

Post a Comment

0 Comments