ദുബൈ: 5000 ദിർഹമിന്റെ (ലക്ഷം രൂപ) പേരിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ മരിച്ചു. ദുബൈ നൈഫിലാണ് സംഭവം. പത്ത് ഏഷ്യൻ സ്വദേശികളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. മരിച്ചവരുടെയും പ്രതികളുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.[www.malabarflash.com]
13 പേർ ഏറ്റുമുട്ടുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ദുബൈ പോലീസ് സംഭവ സ്ഥലത്തെത്തിയത്. എന്നാൽ, മൂന്ന് പേരുടെ മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്താൻ കഴിഞ്ഞത്. ഏഴ് പേർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റവരെ ആശുപത്രിൽ എത്തിച്ചു.
കത്തിയും മരക്കഷണങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. രക്ഷപ്പെട്ട പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടിയതായി പോലീസ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡയറക്ടർ ജമാൽ സാലിം അൽ ജല്ലാഫ് അറിയിച്ചു. ദുബൈ പോലീസിന്റെ ആർട്ടിഫിഷ്യൽ ഇൻറലിജൻറ്സ് സംവിധാനം വഴിയാണ് പ്രതികളെ വേഗത്തിൽ തിരിച്ചറിഞ്ഞത്.
0 Comments