ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ അണ്ണാ ഡി.എം.കെ അനുഭാവികളായ മൂന്നു കോർപറേഷൻ ജീവനക്കാരാണ് യന്ത്രങ്ങൾ കടത്തിക്കൊണ്ടുപോയത്. വേളാച്ചേരി- തരമണി റോഡിൽ ഡി.എം.കെ പ്രവർത്തകർ ഇവരെ സംശയിച്ച് പിന്തുടരുകയായിരുന്നു. അതിനിടെ, യന്ത്രങ്ങൾ റോഡിൽ വീണ് കേടുപാട് സംഭവിച്ചു.
പിടിയിലായ മൂന്നുപേരെയും ഡി.എം.കെ പ്രവർത്തകർ പോലീസിന് കൈമാറുകയായിരുന്നു. വോട്ട് രേഖപ്പെടുത്തിയ വോട്ടുയന്ത്രങ്ങളാണോയെന്ന് തെരഞ്ഞെടുപ്പ് അധികൃതർ പരിശോധിക്കുന്നുണ്ട്. പ്രസ്തുത ബൂത്തിൽ റീപോളിങ് ആവശ്യപ്പെട്ട് ഡി.എം.കെ മുന്നണി പ്രവർത്തകർ വേളാച്ചേരി ലിങ് റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി.
ഒരു മണിക്കൂറിനുശേഷം പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് കൃത്യമായ അന്വേഷണം ഉറപ്പുനൽകിയതോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. അണ്ണാ ഡി.എം.കെയുടെ എം.കെ. അശോകും കോൺഗ്രസിലെ ജെ.എം.എച്ച്. ഹസനും തമ്മിലാണ് മുഖ്യ മത്സരം.

0 Comments