NEWS UPDATE

6/recent/ticker-posts

തൃക്കരിപ്പൂര്‍ സലാം ഹാജി വധം: ​ ഇരട്ട ജീവപര്യന്തം ശരിവെച്ചു

കൊ​ച്ചി: പ്ര​വാ​സി വ്യ​വ​സാ​യി​ കാ​സ​ർ​കോ​ട്​ തൃ​ക്ക​രി​പ്പൂ​ര്‍ വെ​ള്ളാ​പ്പ്​ എ.​ബി. അ​ബ്​​ദു​ല്‍ സ​ലാം ഹാ​ജി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ​ഏ​ഴ്​ പ്ര​തി​ക​ളുടെ​യും ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ഹൈ​കോ​ട​തി ശ​രി​വെ​ച്ചു.[www.malabarflash.com]

ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ത​ട​വും ല​ക്ഷം രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ച കാ​സ​ര്‍കോ​ട് ജി​ല്ല അ​ഡീ. സെ​ഷ​ന്‍സ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്​ ചോ​ദ്യം ചെ​യ്​​ത്​ പ്ര​തി​ക​ളാ​യ നീ​ലേ​ശ്വ​രം ആ​ന​ച്ചാ​ൽ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് (37), തൃ​ശൂ​ര്‍ കീ​ച്ചേ​രി ചി​രാ​നെ​ല്ലൂ​ർ അ​ഷ്‌​ക​ര്‍ (31), നീ​ലേ​ശ്വ​രം കോ​ട്ട​പ്പു​റം മു​ഹ​മ്മ​ദ് റ​മീ​സ് (28), കീ​ച്ചേ​രി ചി​രാ​നെ​ല്ലൂ​ർ ഷി​ഹാ​ബ് (33), ക​ണ്ണൂ​ര്‍ എ​ട​ചൊ​വ്വ ​നി​മി​ത്ത് (43), മ​ല​പ്പു​റം ച​ങ്ക​രം​കു​ളം അ​മീ​ര്‍ (25), മ​ല​പ്പു​റം ആ​ല​​ങ്കോ​ട് മാ​ന്ത​ളം ജ​സീ​ര്‍ (22) എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി ജ​സ്​​റ്റി​സ്​ കെ. ​വി​നോ​ദ്​ ച​ന്ദ്ര​ൻ, ജ​സ്​​റ്റി​സ്​ എം.​ആ​ർ. അ​നി​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ ത​ള്ളി.

2013 ആ​ഗ​സ്​​റ്റ്​ 5 റംസാൻ 27 നു ​ പു​ല​ർ​ച്ച ക​വ​ർ​ച്ച ന​ട​ത്താ​ൻ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച്​ ക​യ​റി​യ സം​ഘം സ​ലാം ഹാ​ജി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യും മ​ക​നെ അ​വ​ശ​നി​ല​യി​ലാ​ക്കു​ക​യും ചെ​യ്​​തെ​ന്നാ​ണ്​ കേ​സാ​ണ്. 

മു​ഖ​ത്ത് ടേ​പ് വ​രി​ഞ്ഞു​മു​റു​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​തി​ന്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ണ്ടെ​ത്തി​യ നേ​രി​ട്ടു​ള്ള തെ​ളി​വു​ക​ളും സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളും ഫ​ല​പ്ര​ദ​മാം​വി​ധം വി​ചാ​ര​ണ​ക്കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ വി​ജ​യി​ച്ച​താ​യി ഹൈ​കോ​ട​തി നി​രീ​ക്ഷി​ച്ചു. ​​

കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മാ​ണെ​ന്ന്​ഫോൺ​കാ​ൾ വി​ശ​ദാം​ശ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​ണ്. വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​യി​ൽ ഇ​ട​പെ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി​യ കോ​ട​തി ഏ​ഴ്​ പേ​രുടെയും ഹ​ര​ജി​ക​ൾ ത​ള്ളി.

Post a Comment

0 Comments